---
title: "പാലത്തിലൂടെ പോകുന്നതിനിടെ ബൈക്കുമായി പുഴയിലേക്ക് വീണ യുവാവ് മരിച്ചു"
english_title: "A young man died after falling into the river with his bike while crossing the bridge"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158558/A young man died after falling into the river with his bike while crossing the bridge"
published_at: "2023-11-01T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541e8918dd3b_IMG-20231101-WA0041.jpg"
keywords: []
---

# പാലത്തിലൂടെ പോകുന്നതിനിടെ ബൈക്കുമായി പുഴയിലേക്ക് വീണ യുവാവ് മരിച്ചു

> **Lead Summary:** പരിയാരം : ബൈക്കുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണ യുവാവ് മരിച്ചു. ഇന്ന് പുലർച്ചെ 12. 10 നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ജിഷ്ണു മരിച്ചത്.

## Article Content

പരിയാരം : ബൈക്കുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണ യുവാവ് മരിച്ചു. ഇന്ന് പുലർച്ചെ 12. 10 നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ജിഷ്ണു മരിച്ചത്.

പാണപ്പുഴ മാത്ത് വയൽ പാലത്തിൻ്റെ അരികിൽ കൂടി പുഴയിലേക്ക് വീണത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.

അമിത വേഗതയിൽ വന്ന ബൈക്ക് റോഡിൽ നിന്ന് നിയന്ത്രണം തെറ്റി പാലത്തിന് കീഴെ കോൺഗ്രീറ്റ് തിട്ടയിലേക്ക് വീഴുകയും യുവാവ് വെള്ളത്തില്‍ പതിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ജിഷ്ണുവിനെ പുറത്തെടുത്ത് പ്രാഥമിക ശ്രുശ്രൂഷ നൽകി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്.

മാതമംഗലം ഭാഗത്തുനിന്നും പാണപ്പുഴയിലേക്ക് വരുമ്പോഴാണ് സംഭവം. കുറച്ച് വർഷങ്ങൾക്ക് മുന്നേ ബസും ബൈക്കും കൂട്ടിയിടിച്ച് ഇതേ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു.

അന്ന് പറ്റിയ പരിക്കിൽ നിന്ന് മുക്തനായി സ്വകാര്യ ബസിൽ കണ്ടക്ടർ പ്രാക്ടീസ് ചെയ്തുതു വരികയായിരുന്നു. ഓലയമ്പാടിയിലെ ബൈജുവിൻ്റെ മകനാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158558/A young man died after falling into the river with his bike while crossing the bridge)